വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ഒകനാഗനിൽ വ്യാഴാഴ്ച രാത്രി ഭൂചലനം ഉണ്ടായി. പീച്ച്‌ലാൻഡിന് ഏകദേശം 10 കിലോമീറ്റർ തെക്കുകിഴക്കായി രാത്രി 11:19 നാണ് 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഏകദേശം 3.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

കെലോവ്ന, വെസ്റ്റ് കെലോവ്ന, പീച്ച്‌ലാൻഡ്, സമ്മർലാൻഡ്, പെൻ്റിക്റ്റൺ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി എർത്ത്ക്വേക്ക് കാനഡ റിപ്പോർട്ട് ചെയ്തു.
