Thursday, December 11, 2025

കപില്‍ ശര്‍മ്മയുടെ കാനഡയിലെ കഫേയിൽ വെടിവെപ്പ്: മുഖ്യആസൂത്രകൻ ഡൽഹിയിൽ അറസ്റ്റിൽ

ന്യൂഡൽഹി : ഇന്ത്യന്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കപില്‍ ശര്‍മ്മയുടെ ഉടമസ്ഥതയിലുളള ബ്രിട്ടിഷ് കൊളംബിയ സറേയിലെ കഫേയിൽ നടന്ന വെടിവെപ്പ് പരമ്പരയിലെ മുഖ്യആസൂത്രകനെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഗോൾഡി ദില്ലൺ–ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ പ്രധാനിയായ ബന്ധു മാൻ സിങ് ഷെഖോൺ ആണ് അറസ്റ്റിലായത്.

കപിൽ ശർമ്മയുടെ കെഎപിസ് കഫേയിൽ വെടിവെപ്പ് നടത്തിയവരുമായി ലോജിസ്റ്റിക്‌സ് മുതൽ മുഴുവൻ പ്രവർത്തനങ്ങളും സെഖോൺ ഏകോപിപ്പിച്ചിരുന്നുവെന്നും കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘാംഗങ്ങളുമായി അടുത്ത് പ്രവർത്തിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അറസ്റ്റിനിടെ, ഒരു പിഎക്സ്-3 ഹൈ-എൻഡ് ചൈനീസ് നിർമ്മിത പിസ്റ്റളും എട്ട് വെടിയുണ്ടകളും ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ഇന്ത്യയിലും കാനഡയിലും പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങൾക്കിടയിൽ സെഖോൺ വളരെക്കാലമായി നിർണായക കണ്ണിയായി പ്രവർത്തിച്ചിട്ടുണ്ടെന്നും, കൊള്ളയടിക്കൽ, വെടിവയ്പ്പ്, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

കപിൽ ശർമ്മയുടെ കഫേയിൽ ഈ വർഷം മൂന്ന് വെടിവെപ്പുകൾ ഉണ്ടായിട്ടുണ്ട്. ജൂലൈ 10-നാണ് കഫേയ്ക്ക് നേരെ ആദ്യത്തെ ആക്രമണം ഉണ്ടായത്. ശേഷം പ്രവർത്തനമാരംഭിച്ച് ഒരു മാസമാകുമ്പോഴേക്കും ഓഗസ്റ്റ് 7-ന് വീണ്ടും വെടിവെപ്പ് നടന്നതായി റിപ്പോർട്ട് ചെയ്തു. ഈ വെടിവെപ്പിന്‍റെ ഉത്തരവാദിത്വം ഖലിസ്ഥാൻ തീവ്രവാദി ഹർജിത് സിങ് ലാഡി ഏറ്റെടുത്തിരുന്നു. രണ്ടാമത്തെ ആക്രമണത്തിന് ശേഷം ഒക്ടോബർ 2-നാണ് വീണ്ടും കഫേ തുറന്ന് പ്രവർത്തിച്ചത്. തുടർന്ന് ഒക്ടോബർ 18-ന് വീണ്ടും വെടിവെപ്പ് നടന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഗോൾഡി ധില്ലണും കുൽവീർ സിദ്ധു നേപ്പാളിയും ഈ വെടിവെപ്പിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!