ഓട്ടവ : ഒൻ്റാരിയോയിൽ നിന്നുള്ള മുൻ എംപി ഗ്രീൻ പാർട്ടി ഓഫ് കാനഡയുടെ നേതൃത്വത്തിലേക്ക് എത്തുന്നു. കിച്ചനർ സെന്‍ററിന്‍റെ പ്രതിനിധിയായിരുന്ന മൈക്ക് മോറിസിനെ പാർട്ടിയുടെ പുതിയ ഡെപ്യൂട്ടി ലീഡറായി തിരഞ്ഞെടുത്തതായി ഗ്രീൻ പാർട്ടി ഓഫ് കാനഡ പ്രഖ്യാപിച്ചു. വ്യാഴാഴ്ച വാട്ടർലൂ മേഖലയിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ഗ്രീൻ പാർട്ടി ഓഫ് കാനഡ ലീഡർ എലിസബത്ത് മെയ് പങ്കെടുത്തിരുന്നു.

ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ മോറിസ് മത്സരിച്ചെങ്കിലും കൺസർവേറ്റീവ് എംപി കെല്ലി ഡിറിഡറിനോട് പരാജയപ്പെട്ടിരുന്നു. 375 വോട്ടുകളുടെ വ്യത്യാസത്തിലാണ് മോറിസ് പരാജയപ്പെട്ടത്. 2021-ലാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.
