വൻകൂവർ : കരടിയുടെ ആക്രമണ ഭീതിയെ തുടർന്ന് വൻകൂവർ ദ്വീപിലെ ഒരു ക്യാമ്പ്ഗ്രൗണ്ട് അടച്ചതായി ബിസി പാർക്ക്സ് അറിയിച്ചു. കാംബെൽ റിവറിലെ എൽക്ക് ഫാൾസ് പ്രൊവിൻഷ്യൽ പാർക്ക് ക്യാമ്പ്ഗ്രൗണ്ടാണ് ഒഴിപ്പിച്ചത്. പാർക്ക് ജീവനക്കാരും സംരക്ഷണ ഉദ്യോഗസ്ഥരും ക്യാമ്പ് ഗ്രൗണ്ട് സുരക്ഷിതമാണെന്ന് കരുതുന്നതുവരെ അടച്ചിട്ടിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രദേശത്ത് പതിവായി എത്തുന്ന ഒരു കരടി ആളൊഴിഞ്ഞ കൂടാരത്തിന് കേടുപാടുകൾ വരുത്തിയിരുന്നു. എന്നാൽ, ഇതുവരെ കരടി മനുഷ്യരെ ആക്രമിച്ചതായി റിപ്പോർട്ടുകളൊന്നുമില്ലെന്ന് പരിസ്ഥിതി മന്ത്രാലയം വക്താവ് അറിയിച്ചു. കരടിയെ പിടിക്കാൻ പാർക്കിൽ കെണികൾ സ്ഥാപിച്ചിട്ടുണ്ട്.
