ഓട്ടവ : യുകെയിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്ന കനേഡിയൻ പൗരന്മാർ ശ്രദ്ധിക്കുക. ഇനി മുതൽ യുകെയിലേക്ക് യാത്ര ചെയ്യുന്നതിന് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) ആവശ്യമായി വരും. 2026 ഫെബ്രുവരി 25 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. എന്നാൽ, യു.കെ.യിൽ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയരാകാതെ വിമാനത്താവളത്തിൽ മാത്രം തങ്ങുന്ന എയർ ട്രാവലർമാർക്ക് eTA ആവശ്യമില്ല. ഈ വർഷമാദ്യം ഈ നിയമം നിലവിൽ വന്നിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല.

ഓൺലൈനായോ യുകെയുടെ ഔദ്യോഗിക ആപ്പ് വഴിയോ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനായി അപേക്ഷിക്കാം. ഏകദേശം 30 കനേഡിയൻ ഡോളറായിരിക്കും അപേക്ഷാ ഫീസ്. അതേസമയം തട്ടിപ്പുകൾ ഒഴിവാക്കാൻ ഉദ്യോഗിക സൈറ്റ് ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മിക്ക അപേക്ഷകളും മിനിറ്റുകൾക്കുള്ളിൽ പ്രോസ്സസ് ചെയ്യും. എന്നാൽ, പ്രോസ്സസിങിനായി മൂന്ന് ദിവസങ്ങൾ വരെ സമയം എടുത്തേക്കാം. അതേസമയം eTA ലഭിച്ചത് കൊണ്ട് മാത്രം യു.കെ.യിൽ പ്രവേശനം ഉറപ്പാക്കാനാകില്ല. കാനഡ-ബ്രിട്ടീഷ് ഇരട്ട പൗരത്വമുള്ളവർ ബ്രിട്ടീഷ് പാസ്‌പോർട്ടോ പ്രത്യേക സർട്ടിഫിക്കറ്റോ ഉപയോഗിക്കണം.
