വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. ക്രാൻബ്രൂക്കിന് സമീപം ശനിയാഴ്ച രാവിലെ ട്രെയിൻ പാളം തെറ്റിയതായി ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അറിയിച്ചു. ക്രാൻബ്രൂക്കിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ അകലെ ഈസ്റ്റ് കൂട്ടെനെ റീജനൽ ഡിസ്ട്രിക്റ്റിൽ രാവിലെ ഏഴുമണിയോടെയാണ് കനേഡിയൻ പസഫിക് കൻസാസ് സിറ്റി ട്രെയിൻ പാലം തെറ്റിയത്. 12 ബോഗികൾ പാളം തേടിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. ബോഗികളിൽ മരം ഉൽപന്നങ്ങളും പ്രൊപ്പെയ്നുമായിരുന്നു ബോഗികളിൽ ഉണ്ടായിരുന്നത്, സിപികെസി റിപ്പോർട്ട് ചെയ്തു. പാളം തെറ്റലിന്‍റെ കാരണം വ്യക്തമല്ല.

ഈ മാസം ബ്രിട്ടിഷ് കൊളംബിയയിൽ സിപികെസി നേരിടുന്ന രണ്ടാമത്തെ അപകടമാണ് ശനിയാഴ്ചത്തേത്. നവംബർ 1 ന്, ഇന്ധനവും ജിപ്സവും നിറച്ച ഒരു സിപികെസി ട്രെയിൻ കംലൂപ്സിന് സമീപം പാളം തെറ്റി നിരവധി ബോഗികൾ കംലൂപ്സ് തടാകത്തിലേക്ക് മറിഞ്ഞിരുന്നു. ബോഗികളിൽ ഉണ്ടായിരുന്ന ഏകദേശം 80,000 ലിറ്റർ വ്യോമയാന ഇന്ധനം തടാകത്തിൽ കലർന്നു.
