കാൽഗറി : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നവംബറിൽ നഗരത്തിലെ വീടുകളുടെ വിൽപ്പന 13.4% കുറഞ്ഞതായി കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട്. കൂടാതെ നവംബറിൽ വീടുകളുടെ വിലയിലും ഇടിവുണ്ടായതായി ബോർഡ് അറിയിച്ചു. കഴിഞ്ഞ മാസം 1,553 വീടുകൾ വിറ്റഴിച്ചു. നഗരത്തിലെ വീടുകളുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.6% കുറഞ്ഞ് 559,000 ഡോളറിലെത്തി. അപ്പാർട്ട്മെന്റുകളുടെയും റോ-സ്റ്റൈൽ വീടുകളുടെയും വിലയിൽ വർഷം തോറും ഏഴ് ശതമാനവും ആറ് ശതമാനവും കുറവുണ്ടായതായി ബോർഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആൻ-മേരി ലൂറി പറഞ്ഞു. അതേസമയം 2024 നവംബറുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിറ്റാച്ചിഡ് വീടുകളുടെ വില രണ്ടു ശതമാനം കുറഞ്ഞു.

നവംബറിൽ വിപണിയിൽ 2,251 പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.3% കുറവ്. എന്നാൽ നഗരത്തിലെ ഇൻവെന്‍ററി 28.2% വളർന്ന് വിൽപ്പനയ്ക്കുള്ള 5,581 വീടുകളായി. ഇത് നവംബർ മാസത്തെ സാധാരണ നിലയേക്കാൾ 15% കൂടുതലാണ്.
