കാൽഗറി : കുതിച്ചുയരുന്ന ജീവിതച്ചെലവിനൊപ്പം കാൽഗറി നിവാസികൾക്ക് തിരിച്ചടിയായി അടുത്ത വർഷം യാത്രയും കൂടുതൽ ചെലവേറിയതാകും. 2026 മുതല്‍, കാല്‍ഗറി നഗരത്തില്‍ സഞ്ചരിക്കുന്ന പ്രായപൂര്‍ത്തിയായവര്‍ക്ക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാസിന്റെ നിരക്ക് 3.80 ഡോളറിൽ നിന്നും 4 ഡോളറായി ഉയരും. പ്രോപ്പർട്ടി ടാക്സ് ഭാരം ലഘൂകരിക്കാന്‍ എന്ന പേരിലാണ് ട്രാന്‍സിറ്റ് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാകുന്ന ഈ നടപടി. നിരക്ക് വർധന ഒറ്റത്തവണ ഉപയോഗിക്കാവുന്ന ടിക്കറ്റുകളെ മാത്രമല്ല ബാധിക്കുക. മുതിർന്നവർക്കും യുവാക്കൾക്കുമുള്ള പ്രതിമാസ പാസുകൾ, ടിക്കറ്റ് ബുക്കുകൾ, കുറഞ്ഞ വരുമാനമുള്ള ട്രാൻസിറ്റ് പാസുകൾ, മുതിർന്നവരുടെ പാസുകൾ, റിസർവ് ചെയ്ത പാർക്കിങ് ഫീസ് എന്നിവയ്ക്കും ബാധകമായിരിക്കും.

നിരക്ക് വർധന അനിവാര്യമാണെന്ന് സിറ്റി ഉദ്യോഗസ്ഥർ പറയുമ്പോൾ, ട്രാൻസിറ്റ് സർവീസും സുരക്ഷയും ഇതിനൊപ്പം മെച്ചപ്പെടുമോ എന്ന് യാത്രക്കാർ ചോദിക്കുന്നു. നിരക്ക് വർധന നിലവിലെ അവസ്ഥയിൽ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്നും ട്രാന്‍സിറ്റ് ഉപയോക്താക്കൾ പറയുന്നു.
