ടൊറൻ്റോ : സ്കാർബ്റോയിൽ GO ട്രെയിനിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് അധികൃതർ. ഇതിനായി പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

സെപ്റ്റംബർ 3 ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ കെന്നഡി റോഡ്, എഗ്ലിന്‍റൺ അവന്യൂ ഈസ്റ്റ് പ്രദേശത്താണ് സംഭവം. കെന്നഡി GO സ്റ്റേഷനിൽ നിന്നും കയറിയ യുവതിയെ പ്രതി സമീപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതി ക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഏകദേശം അഞ്ച് അടി എട്ട് ഇഞ്ച് ഉയരമുള്ള, ഇടത്തരം ശരീരപ്രകൃതിയുമുള്ള ചെറിയ കറുത്ത മുടിയുമുള്ള ആളാണ് പ്രതി. സംഭവസമയത്ത് പ്രതി കറുത്ത ടാങ്ക് ടോപ്പും നീല ഷോർട്ട്സും റണ്ണിംഗ് ഷൂസും ധരിച്ചിരുന്നു. പ്രതിയെ തിരിച്ചറിയുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.
