ബ്രാംപ്ടൺ : ബുധനാഴ്ച രാത്രി ബ്രാംപ്ടണിലുള്ള വീട്ടിലുണ്ടായ വെടിവെപ്പിൽ 19 വയസ്സുള്ള യുവാവിന് പരുക്കേറ്റു. രാത്രി പത്തരയോടെ സാൻഡൽവുഡ് പാർക്ക്‌വേ ഈസ്റ്റിനടുത്തുള്ള മിന്റ് ലീഫ് ബൊളിവാർഡിലുള്ള വീട്ടിലാണ് സംഭവം.

വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചതായി പീൽ പാരാമെഡിക്സ് അറിയിച്ചു. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വെടിവെപ്പിന്‍റെ കാരണവും വ്യക്തമല്ല. പീൽ റീജനൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.
