Saturday, December 13, 2025

ഇമിഗ്രേഷൻ ഫീസ് വർധിപ്പിച്ച് കാനഡ: പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ഓട്ടവ : കാനഡയിലെ കുടിയേറ്റക്കാർക്ക് അധിക ചെലവേകുന്ന ഇമിഗ്രേഷൻ ഫീസ് വർധന നടപ്പിലാക്കി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഐആർസിസി നിരവധി ഇമിഗ്രേഷൻ ഫീസുകൾ വർധിപ്പിച്ചിട്ടുണ്ട്. ഡിസംബർ 1 ന് അർദ്ധരാത്രിക്ക് മുമ്പ് ഓൺലൈൻ അപേക്ഷ സമർപ്പിച്ച് പഴയ ഫീസ് അടച്ചവരെ ഈ മാറ്റം ബാധിക്കില്ല.

കാനഡയിൽ താൽക്കാലിക താമസക്കാരായ വിദ്യാർത്ഥികൾ, തൊഴിലാളികൾ, സന്ദർശകർ എന്നിവർക്ക് അബദ്ധവശാൽ കനേഡിയൻ സ്റ്റാറ്റസ് നഷ്ടപ്പെടുകയും, അത് പുനഃസ്ഥാപിക്കാൻ അപേക്ഷിക്കുകയും ചെയ്യുന്നവരെയാണ് ഈ വർധന ബാധിക്കുക. ഇന്‍റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) വർക്ക് പെർമിറ്റ് പ്രോസ്സസിങ് ഫീസും വർധിപ്പിച്ചിട്ടുണ്ട്. സന്ദർശകൻ, തൊഴിലാളി, വിദ്യാർത്ഥി എന്നീ നിലകളിൽ സ്റ്റാറ്റസ് പുനഃസ്ഥാപിക്കാനുള്ള ഫീസ് 239.75 ഡോളറിൽ നിന്നും 246.25 ഡോളറായി വർധിച്ചു. സ്റ്റാറ്റസ് പുനഃസ്ഥാപിച്ച് പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതിനുള്ള മൊത്തം ഫീസ് 394.75 ഡോളറിൽ നിന്ന് 401.25 ഡോളറായി. വിദ്യാർത്ഥികൾക്ക് സ്റ്റാറ്റസ് പുനഃസ്ഥാപിച്ച് പുതിയ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്നതിനുള്ള മൊത്തം ഫീസ് 389.75 ഡോളറിൽ നിന്നും 396.25 ഡോളറായും വർധിച്ചിട്ടുണ്ട്. ഇന്‍റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) വർക്ക് പെർമിറ്റ് പ്രോസ്സസിങ് ഫീസ് 179.75 ഡോളറിൽ നിന്നും 184.75 ഡോളറായി ഉയർത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!