അഹമ്മദാബാദ്: ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കൊറോണ റെമെഡീസ് പ്രാഥമിക ഓഹരി വില്‍പ്പനയുമായി (ഐ.പി.ഒ.) വിപണിയിലേക്ക് എത്തുന്നു. കമ്പനി 655 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഐ.പി.ഒ. നടത്തുന്നത്. അടുത്താഴ്ചയാണ് ഐ.പി.ഒ. ആരംഭിക്കുക.
ഓഫര്‍ ഫോര്‍ സെയിലിലുടെ 61.71 ലക്ഷം ഓഹരികളാണ് വില്‍ക്കുക. ഇതിലൂടെ 655 കോടി രൂപ സ്വരൂപിക്കുന്നതിനാണ് ലക്ഷ്യം. പ്രൈസ് ബാന്‍ഡ് 1008 -1062 രൂപ നിരക്കിലാണ് നിശ്ചയിച്ചിരിക്കുന്നത്.. ഡിസംബര്‍ 15 തിങ്കളാഴ്ചയാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുക. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞത് 14 ഓഹരികള്‍ ഐ പി ഒ സമയത്ത് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ സാധിക്കും. ഒരു ലോട്ടില്‍ 14 ഓഹരികളാണ് ഉണ്ടാവുക. ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് ഐ പി ഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍ ആയി വര്‍ധിക്കും. ബിഗ് ഷെയര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് ഇഷ്യൂവിന്റെ രജിസ്ട്രാര്‍ ആയി വര്‍ത്തിക്കും.

പ്രൊമോട്ടര്‍മാരായ കൃതികുമാര്‍ മെഹ്ത, നീരവ് കുമാര്‍ മെഹ്ത, അങ്കുര്‍ മെഹ്ത എന്നിവരാണ് ഓഫര്‍ ഫോര്‍ സെയിലിന്റെ ഭാഗമായി ഓഹരികള്‍ വില്‍ക്കുന്നത്. ഐ പി ഒയ്ക്ക് മുന്‍പായി 72 ശതമാനത്തിന്റെ ഓഹരികളാണ് കൈവശമുള്ളത്. ഐ പി ഒയില്‍ 35% റീട്ടെയില്‍ നിക്ഷേപകര്‍ക്കായി റിസേര്‍വ് ചെയ്തിട്ടുണ്ട്. 15 ശതമാനം ഇന്‍സ്റ്റിറ്റിയുഷണല്‍ ഇതര കമ്പനികളും, 50 ശതമാനത്തോളം ക്വാളിഫൈഡ് നിക്ഷേപകര്‍ക്കുമാണ് മാറ്റി വച്ചിരിക്കുന്നത്.
2004-ല്‍ സ്ഥാപിതമായ കൊറോണ റെമെഡീസിന് സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് 71-ഓളം ബ്രാന്‍ഡുകളുണ്ട്. കാര്‍ഡിയോ ഡയബറ്റിക്‌സ്, യൂറോളജി തുടങ്ങിയ വിവിധ ആരോഗ്യ മേഖലകളിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ കമ്പനി ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. നികുതിക്കു ശേഷമുള്ള ലാഭം 149 കോടി രൂപയായി ഉയര്‍ന്നു, ഇത് 65 ശതമാനം വര്‍ധനവാണ്.
