ടൊറൻ്റോ : കാനഡയിലെത്തുന്ന പുതിയ വിദ്യാർത്ഥികൾക്കായി ഇന്റർനാഷണൽ യൂത്ത് കാനഡ (IYC), ടൊറൻ്റോ കോൺസുലേറ്റ് ജനറലുമായി സഹകരിച്ച് പ്രത്യേക വെർച്വൽ ഇവൻ്റ് സംഘടിപ്പിക്കുന്നു. എസൻഷ്യൽ സപ്പോർട്ട് സിസ്റ്റംസ് ഫോർ സക്സസ് ഇൻ കാനഡ എന്ന പേരിലുള്ള ഈ വെർച്വൽ ഇവൻ്റ് ഇന്ന് (ഡിസംബർ നാല്, വ്യാഴാഴ്ച) വൈകിട്ട് ഏഴര മുതൽ ഒമ്പത് വരെ നടക്കും. കാനഡയിലെ സെറ്റിൽമെൻ്റ്, സുരക്ഷ, വിദ്യാഭ്യാസം, കുടിയേറ്റം എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകി പുതിയ ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് ഇവൻ്റിന്റെ ലക്ഷ്യം.

അഭിഷേക് രഞ്ജൻ (ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അസിസ്റ്റൻ്റ് അറ്റാഷെ, ടൊറൻ്റോ) വെർച്വൽ ഇവൻ്റിൽ മുഖ്യപ്രഭാഷണം നടത്തും. ഈ സെഷനിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭ്യമായ പ്രധാന കോൺസുലാർ സേവനങ്ങളും മറ്റു വിവരങ്ങളും അദ്ദേഹം പങ്കുവെക്കും. IYC ഇവൻ്റ്സ് ചെയർ ഹിമാൻഷി ജെയിൻ മോഡറേറ്ററായിരിക്കും. സാമ്പത്തിക വിദഗ്ദ്ധ ഡിനി എലിസബത്ത് ജോസ്, നിഷ ദീപു, ലിസ് മാത്യു, ഇന്റർനാഷണൽ യൂത്ത് കാനഡ (IYC) പ്രസിഡൻ്റ് ജെറിൻ രാജ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ രാജ്യാന്തര വിദ്യാർത്ഥികളുമായി സംവദിക്കും.
വെർച്വൽ ഇവൻ്റിൽ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും : https://www.eventbrite.ca/e/connecting-with-essential-of-support-system-for-success-in-canada-2025-tickets-1976396362724?aff=oddtdtcreator
