ഓട്ടവ : ഒൻ്റാരിയോയിൽ വിതരണം ചെയ്ത പ്രത്യേക ബ്രെഡ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. സ്റ്റിക്കിങ്സ് സ്പെഷ്യാലിറ്റി ബേക്കറി ലിമിറ്റഡിന്‍റെ നോൺ ഗ്ലൂറ്റൻ ലോ കാർബ് ബ്രെഡാണ് തിരിച്ചുവിളിച്ചു ഉൽപ്പന്നം. ഗോതമ്പിലും ബാർലി, റൈ തുടങ്ങിയ അനുബന്ധ ധാന്യങ്ങളിലും പ്രധാനമായും കാണപ്പെടുന്ന പ്രോട്ടീൻ സംയുക്തമായ ഗ്ലൂറ്റൻ ഈ ബ്രെഡിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബ്രെഡ് തിരിച്ചുവിളിച്ചിരിക്കുന്നത്.

500 ഗ്രാം പാക്കേജിൽ വിറ്റഴിച്ച ബാധിക്കപ്പെട്ട ഉൽപ്പന്നം ഉപയോഗിക്കരുത്, വിൽക്കരുത്, വിതരണം ചെയ്യരുത്, ഏജൻസി നിർദ്ദേശിച്ചു. 2026 ജനുവരി 13 വരെ ഉപയോഗയോഗ്യമായ ഈ ഉൽപ്പന്നത്തിനെ തിരിച്ചറിയാൻ UPC നമ്പർ 7 75918 00601 6 ഉപയോഗിക്കാം.
