Friday, December 12, 2025

കേരള സ്റ്റാർട്ടപ്പ് മേഖലയിൽ വൻ കുതിച്ചുചാട്ടം: നിക്ഷേപം ഒന്നര ഇരട്ടി വർധിച്ചു

തിരുവനന്തപുരം : ആഗോളതലത്തിൽ ഫണ്ടിങ് പ്രതിസന്ധി നിലനിൽക്കുമ്പോഴും, കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ ഈ വർഷം സെപ്റ്റംബർ വരെ ലഭിച്ചത് 1.47 കോടി ഡോളർ (ഏകദേശം 132 കോടി രൂപ) നിക്ഷേപം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച 60 ലക്ഷം ഡോളറിനേക്കാൾ ഒന്നര ഇരട്ടിയാണ് ഈ വർധന. ഡാറ്റാ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ട്രേക്സ്ൻ്റെ (Tracxn) റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്. നിക്ഷേപം ലഭിച്ച സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ മാറ്റമില്ലെങ്കിലും, യോഗ്യതയുള്ള കമ്പനികളിൽ വലിയ നിക്ഷേപം നടത്താൻ വെഞ്ച്വർ കമ്പനികൾ തയ്യാറാകുന്നുണ്ട്. ഇത് സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ മെച്ചപ്പെടുന്നതിൻ്റെ സൂചനയായി വിലയിരുത്തുന്നു.

ഈ വർഷത്തെ ഏറ്റവും വലിയ നിക്ഷേപം ലഭിച്ചത് സെമികണ്ടക്ടർ നിർമാണ കമ്പനിയായ നേത്രാസെമിക്കാണ്. സോഹോ (Zoho), യൂണികോൺ ഇന്ത്യ വെഞ്ചേഴ്‌സ് എന്നിവരിൽ നിന്ന് സീരീസ് എ റൗണ്ടിൽ ഏകദേശം 107 കോടി രൂപയാണ് ഇവർ സമാഹരിച്ചത്. നേത്രാസെമിയെ കൂടാതെ, ക്ലോത്തിങ് ബ്രാൻഡായ മൈ ഡെസിഗ്‌നേഷൻ, റോബോട്ടിക് കമ്പനിയായ ഐ ഹബ്ബ് റോബോട്ടിക്‌സ്, ഫീമെയിൽ വെൽനസ് ബ്രാൻഡായ ഫെമിസേഫ് തുടങ്ങിയ കമ്പനികൾക്കും മികച്ച ഫണ്ടിങ് ലഭിച്ചു. ഈ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും (ഏകദേശം 128 കോടി രൂപ) ലഭിച്ചത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കാണ്.

സ്റ്റാർട്ടപ്പ് ഫണ്ടിങ് ലഭിക്കുന്നതിൻ്റെ കണക്കിൽ ഇന്ത്യയിൽ കേരളത്തിന് 13-ാം സ്ഥാനമാണുള്ളത്. ജനസംഖ്യയുടെ അടിസ്ഥാനത്തിലും കേരളം 13-ാം സ്ഥാനത്താണ്. 260 കോടി ഡോളറിൻ്റെ നിക്ഷേപവുമായി കർണാടകയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും ഡൽഹിയുമുണ്ട്. 2022-ൽ 2.4 കോടി ഡോളർ ലഭിച്ച ശേഷം 2023-ലും 2024-ലും നിക്ഷേപം കുറഞ്ഞിരുന്നെങ്കിലും, നിലവിൽ ആഗോള പ്രവണതകളെ മറികടന്ന് കേരളം ശക്തമായ തിരിച്ചുവരവിൻ്റെ പാതയിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!