ടൊറന്റോ: ഡാൻഫോർത്ത് GO സ്റ്റേഷനിൽ പൊലീസിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ടൊറന്റോയിലെ ട്രാൻസിറ്റ് ഹബ്ബിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് വെടിവെക്കേണ്ടി വന്നതെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് (SIU) പറയുന്നു.

ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ തോക്കുമായി ഒരാൾ സ്റ്റേഷനിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് മെയിൻ സ്ട്രീറ്റ് ആൻഡ് സ്റ്റീഫൻസൺ അവന്യൂവിൽ എത്തിച്ചേർന്നതെന്ന് ടൊറന്റോ പൊലീസ് പറയുന്നു. തുടർന്ന് തർക്കമുണ്ടായതായും വെടിവെക്കേണ്ടി വന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കൊല്ലപ്പെട്ടയാളുടേതെന്ന് കരുതുന്ന തോക്ക് കണ്ടെത്തിയതായി SIU വ്യക്തമാക്കി. സംഭവത്തിൽ ഒന്റാരിയോ പൊലീസ് വാച്ച്ഡോഗ് അന്വേഷണം ആരംഭിച്ചു.
