ഹാലിഫാക്സ് : യു എസ് മിഡ്‌വെസ്റ്റിൽ ആരംഭിക്കുന്ന ന്യൂനമർദ്ദത്തെ തുടർന്ന് മാരിടൈംസിൽ ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മാരിടൈംസിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞും കിഴക്കൻ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരവും മഞ്ഞുവീഴ്ച അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നോവസ്കോഷയിൽ, അറ്റ്ലാൻ്റിക് തീരപ്രദേശങ്ങളിൽ രണ്ട് മുതൽ 10 സെന്റീമീറ്റർ വരെയും, ഉൾപ്രദേശങ്ങളിലും പ്രത്യേകിച്ച് കോബെക്വിഡ്, മൗണ്ട് തോം, കെയ്പ് ബ്രെറ്റൺ ഹൈലാൻഡ്സ് പോലുള്ള ഉയർന്ന പ്രദേശങ്ങളിലും 10 മുതൽ 15 സെന്റീമീറ്റർ വരെയും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ അഞ്ച് മുതൽ 10 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ന്യൂബ്രൺസ്വിക്കിന്‍റെ വടക്കൻ പ്രദേശങ്ങളിൽ വളരെ കുറച്ച് മഞ്ഞുവീഴ്ച മാത്രമേ ഉണ്ടാകൂ. അതേസമയം ഫ്രെഡറിക്ടൺ മുതൽ ഫണ്ടി ഉൾക്കടൽ വരെയുള്ള തീരപ്രദേശത്ത് ഒന്ന് മുതൽ അഞ്ച് സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകും.
