Friday, March 20, 2026

താരിഫ് ചർച്ച: യു എസ് സംഘം ഡിസംബർ 10 മുതൽ 12 വരെ ഇന്ത്യയിൽ

വാഷിങ്ടൺ : താരിഫ് ചർച്ചകൾക്കായി യു എസ് ഡെപ്യൂട്ടി ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) റിക്ക് സ്വിറ്റ്സർ നയിക്കുന്ന യു എസ് സംഘം ഡിസംബർ 10 മുതൽ 12 വരെ ഇന്ത്യ സന്ദർശിക്കും. ഇന്ത്യ-യുഎസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ച സന്ദർശനത്തിലുണ്ടാകും. നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ചുമത്തിയിട്ടുള്ള താരിഫുകൾ, ഉഭയകക്ഷി വ്യാപാര ആശങ്ക തുടങ്ങിയ വിഷയങ്ങൾ യുഎസ് സംഘം ചർച്ച ചെയ്യുമെന്നാണ് സൂചന.

റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയതിനെ തുടർന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 25% താരിഫും അധിക പിഴയും നിലനിൽക്കുന്ന സാഹചര്യത്തിൽ, യു.എസ്. ഉദ്യോഗസ്ഥരുടെ ഈ സന്ദർശനം പ്രാധാന്യം അർഹിക്കുന്നു. ഈ താരിഫുകൾ പൂർണ്ണമായും പിൻവലിക്കാനും, പരസ്പര താരിഫുകൾ കുറയ്ക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. അടുത്ത ഘട്ട ചർച്ചകൾക്ക് നിർണായകമായ ഈ സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഒരു പുതിയ ധാരണയിലേക്ക് എത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!