Monday, December 8, 2025

യൂത്ത് ഇന്‍ പോലീസിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ച് ടൊറന്റോ പോലീസ്

ടൊറന്റോ: 2026ലെ ‘യൂത്ത് ഇന്‍ പോലീസിങ് ഇനിഷ്യേറ്റീവ്’ (YIPI) സമ്മര്‍ പ്രോഗ്രാമിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഒന്റാരിയോ സാമൂഹ്യ സേവന മന്ത്രാലയവുമായി സഹകരിച്ച് ടൊറന്റോ പോലീസ് സര്‍വീസും ടൊറന്റോ പോലീസ് സര്‍വീസസ് ബോര്‍ഡും ചേര്‍ന്നാണ് പ്രോഗ്രാം നടത്തുന്നത്. യുവാക്കള്‍ക്ക് പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനും സാമൂഹിക സേവനത്തില്‍ പങ്കാളികളാകാനും അവസരം നല്‍കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് tps.ca/careers എന്ന വെബ്‌സൈറ്റിലെ ‘സിവിലിയന്‍ റോള്‍സ്’ (Civilian Roles) എന്ന വിഭാഗത്തില്‍ പ്രോഗ്രാമിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കും. വരാനിരിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെഷനുകളുടെ ലിങ്കുകളും ഇതേ ജോബ് പോസ്റ്റിങില്‍ നല്‍കിയിട്ടുണ്ട്.

പ്രോഗ്രാമുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉണ്ടെങ്കില്‍ yipi@torontopolice.on.ca എന്ന ഇമെയില്‍ വിലാസത്തിലോ 416-808-7108 / 416-808-7293 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!