Friday, March 13, 2026

മഞ്ഞുവീഴ്ച: ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് WRPS

കിച്ചനർ: ശൈത്യകാല കാലാവസ്ഥ തുടരുന്നതിനാൽ റോഡുകളിൽ ഇറങ്ങുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് വാട്ടർലൂ റീജിനൽ പൊലീസ് സർവീസ് (WRPS). ഡ്രൈവർമാർ റോഡുകളിലേക്ക് ഇറങ്ങുന്നതിന് മുമ്പ് മഞ്ഞുമൂടിയ വാഹനങ്ങൾ വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാണമെന്ന് WRPS പറയുന്നു.

വാഹനങ്ങളിലെ മഞ്ഞ് നീക്കം ചെയ്യുന്നത് ഡ്രൈവർമാരുടെ സുരക്ഷയ്ക്ക് മാത്രമല്ല, സമൂഹത്തിന്റെ സുരക്ഷയ്ക്കുകൂടിയാണെന്ന് WRPS സ്റ്റാഫ് സർജന്റ് സ്കോട്ട് ഗ്രിഫിത്ത്സ് പറഞ്ഞു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വാഹനങ്ങളിൽ നിന്ന് മഞ്ഞ്‌ നീക്കം ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കാണമെന്ന് ഗ്രിഫിത്ത്സ് പറയുന്നു.
റോഡുകളിൽ സാധാരണ കാറുകളിലും വാഹനങ്ങളിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, ട്രക്കുകളും വലിയ 18 വീലറുകളുള്ള വാഹനങ്ങൾക്കും നിയമങ്ങൾ ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ നിർബന്ധമായും ശൈത്യകാല ടയറുകൾ ഇൻസ്റ്റാൾ ചെയ്യണമെന്നും ഗ്രിഫിത്ത്സ് കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!