Monday, December 8, 2025

ഒന്റാരിയോ, കെബെക്ക് കൊലപാതക പരമ്പര;’പ്രൊജക്റ്റ് റാങ്‌ലറി’ൽ 13 പേർ പിടിയിൽ

ടൊറന്റോ: ഒന്റാരിയോയിലും കെബെക്കിലുമായി നിരവധി കൊലപാതകങ്ങളും കവർച്ചകളും നടത്തിയ വൻക്രിമിനൽ സംഘത്തെ പിടികൂടിയതായി യോർക്ക് റീജിനൽ പൊലീസ് (YRP) അറിയിച്ചു. ‘പ്രൊജക്റ്റ് റാങ്‌ലർ’ എന്ന് പേരിട്ട സംയുക്ത അന്വേഷണത്തിനൊടുവിൽ 13 പേരെ അറസ്റ്റ് ചെയ്യുകയും 150-ൽ അധികം കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. രണ്ട് മുഖ്യപ്രതികൾക്കായി രാജ്യവ്യാപക തിരച്ചിൽ തുടരുകയാണ്. യോർക്ക് റീജിനൽ പൊലീസ് (YRP), ടൊറന്റോ പൊലീസ് സർവീസ്, ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് തുടങ്ങിയ നിരവധി ഏജൻസികൾ സംയുക്തമായാണ് അന്വേഷണം നടത്തിയത്. 2024 ഏപ്രിൽ 15 നും 2025 മാർച്ച് 20 നും ഇടയിലായിരുന്നു അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.

കൊലപാതകം, കൊലപാതക ശ്രമങ്ങൾ, തട്ടിക്കൊണ്ടുപോകൽ, സായുധ കാർ ജാക്കിംഗുകൾ, സായുധ കവർച്ചകൾ, വീടുകളിൽ അതിക്രമിച്ചു കയറൽ ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾക്ക് ഈ സംഘം നേതൃത്വം നൽകി. 2025 ഏപ്രിലിനും ഡിസംബറിനുമിടയിൽ നടത്തിയ തിരച്ചിലിൽ നാല് തോക്കുകൾ പിടിച്ചെടുത്തിരുന്നു.
സംഘത്തിലെ രണ്ട് മുഖ്യപ്രതികളായ ട്രെസ്റ്റിൻ കാസനോവ-അൽമാൻ, (24), ഇൻഗ്രാം മുഹമ്മദ് (20) എന്നിവർ ഒളിവിലാണ്. ഇൻഗ്രാം മുഹമ്മദിന്റെ മൂന്ന് സഹായികളെ കെബെക്ക് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ യോർക്ക് റീജിനൽ പൊലീസിനെ അറിയിക്കണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!