ടോക്യോ: ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി. ജപ്പാന്റെ വടക്കൻ തീരത്താണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്.

ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. അമോരിയിൽ നിന്ന് 80 കി.മീ അകലെ സമുദ്രത്തിലാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ 50 കി.മീ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. തലസ്ഥാനമായ ടോക്യോയിൽ വരെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
