ഓട്ടവ: കാനഡയിൽ പ്രൈമറി മെഡിക്കൽ കെയർ സേവനം മെച്ചപ്പെട്ടു വരികയാണെന്ന് പുതിയ സർവേ റിപ്പോർട്ട്. എന്നാൽ ഏകദേശം 59 ലക്ഷം കാനഡക്കാർക്ക് ഇപ്പോഴും ഒരു കുടുംബ ഡോക്ടർ അല്ലെങ്കിൽ നഴ്സ് പ്രാക്ടീഷണറെയോ പോലുള്ള ഒരു സ്ഥിരം പ്രാഥമിക പരിചരണ ദാതാവിന്റെ അഭാവമുള്ളതായി സർവേ കണ്ടെത്തി.

2022 ൽ സംഘടിപ്പിച്ച സർവേയിൽ 65 ലക്ഷം പേർക്ക് പ്രൈമറി മെഡിക്കൽ കെയർ ലഭ്യമാകുന്നില്ലെന്ന് കണ്ടെത്തിയിരുന്നതായി സർവേ സൂചിപ്പിക്കുന്നു. പ്രൈമറി മെഡിക്കൽ കെയറിനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചവരിൽ, 37 ശതമാനം പേർക്ക് മാത്രമേ അതേ ദിവസം അല്ലെങ്കിൽ അടുത്ത ദിവസം അപ്പോയിന്റ്മെന്റ് ലഭിച്ചുള്ളുവെന്ന് സർവേയിൽ പറയുന്നു. പ്രൈമറി മെഡിക്കൽ കെയറിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, പ്രാഥമികാരോഗ്യ സംവിധാനം പ്രവർത്തിക്കുന്ന രീതിയിൽ മിക്ക കാനഡക്കാരും അതൃപ്തരാണെന്ന് സർവേ റിപ്പോർട്ട് ചെയ്തു.
