ടൊറന്റോ : ഒന്റാരിയോയിലെ ജയിലുകളിൽ തടവുകാരുടെ എണ്ണം റെക്കോർഡ് നിരക്കിൽ. 8,500 കിടക്കകളുള്ള ജയിലുകളിൽ, 10,800 തടവുകാരെ പാർപ്പിച്ചിരിക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് റിപ്പോർട്ട്. തടവിലുള്ളവരിൽ 82 ശതമാനത്തിലധികം പേരും വിചാരണ കാത്തിരിക്കുന്നവരും നിയമപരമായി നിരപരാധികളുമാണ്. 2019-24 കാലയളവിൽ സ്ത്രീ തടവുകാരുടെ എണ്ണത്തിൽ 38% വർധനയുണ്ടായി. മോശം ജയിൽ സാഹചര്യങ്ങൾ കാരണം, ചില ജഡ്ജിമാർ വിചാരണ കാത്തിരിക്കുന്ന തടവുകാരുടെ കേസുകൾ തള്ളുകയോ ശിക്ഷാ കാലാവധി കുറയ്ക്കുകയോ ചെയ്യുന്നുണ്ട്. ഇത് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യതയെ ബാധിക്കുമെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, കുറ്റവാളികൾക്ക് ജാമ്യം എളുപ്പത്തിൽ കിട്ടുന്നുവെന്ന രാഷ്ട്രീയക്കാരുടെ വാദത്തിന് വിരുദ്ധമാണ് ഈ കണക്കുകൾ. സ്ത്രീ തടവുകാരുടെ എണ്ണം 38% വർധിച്ചു എന്നതും ശ്രദ്ധേയമാണ്. പുതിയ ജയിലുകൾ നിർമ്മിക്കാൻ സർക്കാർ പണം മുടക്കുന്നുണ്ടെങ്കിലും, മാനസികാരോഗ്യ സഹായം നൽകുന്നതിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധർ പറയുന്നു. കർശനമായ ജാമ്യ നിയമങ്ങൾ കൊണ്ടുവരാനാണ് ഇപ്പോൾ ഫെഡറൽ സർക്കാരും ശ്രമിക്കുന്നത്.
