ഓട്ടവ: ബാങ്ക് ഓഫ് കാനഡ (BoC) ഈ വർഷത്തെ അന്തിമ പലിശ നിരക്ക് ഇന്ന് പ്രഖ്യാപിക്കും. സെൻട്രൽ ബാങ്ക് 2.25 ശതമാനമായി പലിശനിരക്ക് നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നു. ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക് സെൻട്രൽ ബാങ്ക് പ്രതീക്ഷിച്ചതിലും ശക്തമായെങ്കിലും, മൊത്തത്തിലുള്ള പണപ്പെരുപ്പം ഏകദേശം 2.5 ശതമാനത്തിൽ തുടരുന്നതിനാൽ, പലിശനിരക്ക് നിലനിർത്താനാണ് സാധ്യതയെന്ന് Ratehub.ca മോർഗെജ് വിദഗ്ദ്ധനായ പെനലോപ്പ് ഗ്രഹാം പറയുന്നു.

2.4% ആയി ഉയർന്ന പണപ്പെരുപ്പവും, 7.1% എന്ന ഉയർന്ന തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ സെപ്റ്റംബറിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.75 ൽ നിന്ന് 2.5 ശതമാനമായി കുറച്ചിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ നിരക്ക് നിലനിർത്തിയതിന് ശേഷമാണ് വെട്ടിക്കുറക്കൽ ഉണ്ടായത്. തുടർന്ന് ഒക്ടോബറിൽ സെൻട്രൽ ബാങ്ക് പ്രധാന പലിശ നിരക്ക് 2.5 ശതമാനത്തിൽ നിന്ന് 2.25 ശതമാനമായി കുറച്ചു.
