Wednesday, December 10, 2025

നാല് സംഘടനകളെ കൂടി ഭീകര സംഘടനകളുടെ പട്ടികയിൽ ചേർത്ത് കാനഡ

ഓട്ടവ : ഭീകരവാദത്തെയും തീവ്രവാദത്തെയും ചെറുക്കാൻ നാല് പുതിയ സംഘടനകളെ കൂടി ഭീകര സംഘടനകളുടെ പട്ടികയിൽ ചേർത്ത് കാനഡ. 764, മാനിയാക് മർഡർ കൾട്ട്, ടെറർഗ്രാം കളക്ടീവ്, ഐസിസ് അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്-മൊസാംബിക്ക് എന്നിവയാണ് ക്രിമിനൽ കോഡ് പ്രകാരം അംഗീകരിക്കപ്പെട്ട തീവ്രവാദ സ്ഥാപനങ്ങളുടെ പട്ടികയിൽ ചേർത്ത സംഘടനകൾ. കാനഡയിലെ ഈ സംഘടനകളുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും മരവിപ്പിക്കും. കൂടാതെ കാനഡയിലുള്ളതോ വിദേശത്തുള്ളതോ ആയ കനേഡിയൻ പൗരന്മാർ ഈ സംഘടനകളുടെ സ്വത്തുക്കൾ “അറിഞ്ഞുകൊണ്ട് കൈകാര്യം ചെയ്യുന്നത്” ക്രിമിനൽ കുറ്റമാണ്. ഈ സംഘടനകൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ സ്വത്തോ സാമ്പത്തിക സേവനങ്ങളോ നൽകുന്നതും നിരോധിച്ചിരിക്കുന്നു, ഫെഡറൽ സർക്കാർ അറിയിച്ചു.

യുവാക്കളെ ഓൺലൈൻ വഴി തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് നേരിടാൻ ഈ നടപടി സഹായിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു. ഭീഷണിപ്പെടുത്തൽ, വംശീയ-വിദ്വേഷ ആക്രമണങ്ങൾ, തീവ്രവാദം, ഭീകരവാദം എന്നിവയിൽ നിന്ന് കനേഡിയൻ പൗരന്മാരെയും കമ്മ്യൂണിറ്റികളെയും സംരക്ഷിക്കാനും ഈ നടപടി സഹായിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!