Wednesday, December 10, 2025

നിയമങ്ങൾ ഭാരമാകരുത്; ഇന്ത്യ ‘റീഫോം എക്സ്പ്രസ്’ വഴി മുന്നോട്ട്: മോദി

ന്യൂഡൽഹി: പൗരന്മാർക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ ഇപ്പോൾ ‘റീഫോം എക്സ്പ്രസ്’ എന്ന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും സാമ്പത്തിക ലക്ഷ്യങ്ങൾക്കപ്പുറം എല്ലാ പരിഷ്കാരങ്ങളും പൂർണ്ണമായും പൗരന്മാരെ കേന്ദ്രീകരിച്ചുള്ളതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ദൈനംദിന ജീവിതത്തിലെ തടസ്സങ്ങൾ നീക്കി ജനങ്ങൾക്ക് പരമാവധി കഴിവുകളിലേക്ക് എത്താൻ അവസരം നൽകുക എന്നതാണ് ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യം.

സർക്കാരിന്റെ മൂന്നാം ഘട്ടത്തിൽ ജനങ്ങളുടെ ജീവിതം ലളിതമാക്കാൻ മോദി ഊന്നൽ നൽകി. പരിഷ്കാരങ്ങൾ സാധാരണക്കാർക്ക് നേരിട്ട് പ്രയോജനപ്പെടണമെന്നും ‘റീഫോം എക്സ്പ്രസ്’ എല്ലാവരിലും എത്താൻ എംപിമാർ യഥാർത്ഥ പ്രശ്നങ്ങൾ ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനാവശ്യമായ നീണ്ട ഫോമുകളും പേപ്പർ ജോലികളും ഉടൻ അവസാനിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. സേവനങ്ങൾ ജനങ്ങളിലേക്ക‍് ഏറ്റവും വേ​ഗത്തിൽ ലഭ്യമാക്കണമെന്നും ആവർത്തിച്ചുള്ള വിവര സമർപ്പണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു. ജീവിതം ലളിതമാക്കാനും വ്യാപാരം എളുപ്പമാക്കാനുമാണ് മുഖ്യ മുൻഗണനകൾ. നിയമങ്ങൾ ജനങ്ങളെ ഉപദ്രവിക്കാനല്ല സംവിധാനം മെച്ചപ്പെടുത്താനാണ് ഉപയോഗിക്കേണ്ടതെന്നും മോദി നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!