കിച്ചനർ : കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻ ഇൻ കാനഡ (NFMA Canada) ഒൻ്റാരിയോ റീജനൽ കൺവെൻഷൻ 2026 ജനുവരി 24 ശനിയാഴ്ച നടക്കും.

ഒൻ്റാരിയോ റീജനലിലെ ഇരുപത്തിഅഞ്ചോളം സംഘടനകൾ കിച്ചനറിലെ ക്രൗൺ പ്ലാസയിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കും. റിയൽറ്റർ ജെഫിൻ വാലയിൽ ജോസഫ് ആണ് പരിപാടിയുടെ മെഗാസ്പോൺസർ.
