ടൊറൻ്റോ : ഈ വർഷത്തെ ഏറ്റവും വലിയ മൾട്ടി-സ്ട്രീം OINP നറുക്കെടുപ്പ് നടത്തി ഒൻ്റാരിയോ സർക്കാർ. ഡിസംബർ 10-ന് നടന്ന നറുക്കെടുപ്പിൽ ആകെ 1,133 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. റീജനൽ ഇക്കണോമിക് ഡെവലപ്‌മെൻ്റ് ത്രൂ ഇമിഗ്രേഷൻ (REDI) പൈലറ്റ് പദ്ധതി പ്രകാരം 38 തൊഴിലുകളെ കേന്ദ്രീകരിച്ച് വിവിധ സ്ട്രീമുകളിലായി അഞ്ച് വ്യത്യസ്ത നറുക്കെടുപ്പുകളിലൂടെയാണ് ഇത്രയും അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയത്.

ഫോറിൻ വർക്കർ സ്ട്രീം, ഇന്‍റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീം, ഇൻ-ഡിമാൻഡ് സ്കിൽസ് സ്ട്രീം എന്നീ സ്ട്രീമുകളിലാണ് നറുക്കെടുപ്പ് നടന്നത്. ഇൻവിറ്റേഷൻ ലഭിച്ച എല്ലാ ഉദ്യോഗാർത്ഥികളും കാനഡയിൽ താമസിക്കുന്നവരും എംപ്ലോയർ പോർട്ടൽ വഴി ജോബ് ഓഫർ സമർപ്പിച്ചവരുമായിരുന്നു.
