വാഷിങ്ടണ്‍: തായ്വാനെച്ചൊല്ലി ഭാവിയില്‍ ചൈനയുമായി ഒരു യുദ്ധം ഉണ്ടാകുകയാണെങ്കില്‍ അമേരിക്കയെ ചൈന പരാജയപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്ന അതീവ രഹസ്യമായ പെന്റഗണ്‍ രേഖ ചോര്‍ന്നു. ചൈനയുടെ സൈനിക ശേഷിയും ആയുധ ശേഖരവും അമേരിക്കയുടേതിനേക്കാള്‍ മികച്ചതാണെന്നും യുഎസ് സൈന്യത്തിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗണ്‍) ഉന്നത രഹസ്യരേഖകളാണ് മാധ്യമങ്ങള്‍ വഴി പുറത്തായത്. തായ്വാന്‍ കടലിടുക്കിലെ വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ചൈനീസ് സേനയ്ക്ക് അമേരിക്കന്‍ സേനയെ ‘നശിപ്പിക്കാനും പരാജയപ്പെടുത്താനും’ കഴിയും വിധം ശക്തമായ ആധുനിക ആയുധങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ചൈനയെ സൂക്ഷിക്കണമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. ഈ രഹസ്യ വിവരങ്ങള്‍ യുഎസ് സൈനിക, രാഷ്ട്രീയ നേതൃത്വങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
