ഓട്ടവ : 14 മാസത്തിലേറെ നീണ്ട ചർച്ചയിൽ കരാറിലെത്താത്ത സാഹചര്യത്തിൽ പോർട്ടർ എയർലൈൻസിലെ ഫ്ലൈറ്റ് ഡിസ്‌പാച്ചർമാർ പണിമുടക്കിനൊരുങ്ങുന്നു. പോർട്ടറിലെ 35 സർട്ടിഫൈഡ് ഡിസ്‌പാച്ചർമാരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി കനേഡിയൻ എയർലൈൻ ഡിസ്‌പാച്ചേഴ്‌സ് അസോസിയേഷൻ (CALDA) അറിയിച്ചു.

വിമാന സുരക്ഷയെ നേരിട്ട് ബാധിക്കുന്ന സർട്ടിഫൈഡ് ഏവിയേഷൻ പ്രൊഫഷണലുകളായ ഡിസ്‌പാച്ചർമാർ പുതിയ കരാറിനായി 2024 ഓഗസ്റ്റിൽ യൂണിയന്‍റെ നേതൃത്വത്തിൽ ചർച്ച ആരംഭിച്ചു. പണിമുടക്ക് ഉണ്ടായാൽ യൂണിയൻ അംഗങ്ങളായ ജീവനക്കാരെ ഒഴിവാക്കാൻ പോർട്ടർ എയർലൈൻ യൂണിയനിലില്ലാത്ത ജീവനക്കാർക്ക് പരിശീലനം നൽകുന്നുണ്ടെന്നും യൂണിയൻ ആരോപിച്ചു. അതേസമയം ജീവനക്കാരുമായി കരാറിലെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പോർട്ടർ എയർലൈൻ വക്താവ് പറഞ്ഞു.
