Thursday, December 11, 2025

ടൊറന്റോയിലെ മൂന്ന് കൊലപാതക കേസുകളിൽ നിർണ്ണായക പുരോഗതി; ഇന്ന് വെളിപ്പെടുത്തൽ

ടൊറന്റോ: മൂന്ന് ദുരൂഹ കൊലപാതക കേസുകളിൽ നിർണ്ണായകമായ പുരോഗതി കൈവരിച്ചതായി ടൊറന്റോ പൊലീസ് സർവീസും (TPS) ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസും (OPP) സംയുക്തമായി പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള വാർത്താ സമ്മേളനം ഇന്ന് നടത്തും. വർഷങ്ങളായി ദുരൂഹമായി തുടരുന്ന കേസുകൾക്ക് ഒരു വഴിത്തിരിവായേക്കാം എന്നാണ്‌ ഈ പ്രഖ്യാപനം നൽകുന്ന സൂചന. സമീപ കാലത്ത്‌ ഫോറൻസിക് ജനറ്റിക് ജനിതകശാസ്ത്രം (Forensic Genetic Genealogy) പോലുള്ള നൂതന അന്വേഷണ രീതികൾ ഉപയോഗിച്ച് കാനഡയിൽ പല പഴയ കേസുകളും തെളിയിച്ചിട്ടുണ്ട്. ഈ കേസുകളിലും അത്തരമൊരു സാങ്കേതിക വിദ്യ നിർണ്ണായകമായേക്കാം എന്നാണ് വിലയിരുത്തൽ.

ടൊറന്റോ പൊലീസ് ഡെപ്യൂട്ടി ചീഫ് റോബ് ജോൺസൺ, TPS കോൾഡ് കേസ് യൂണിറ്റ് ഡിറ്റക്ടീവ് സർജന്റ് സ്റ്റീവ് സ്മിത്ത്, ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്‌ ചീഫ്‌ സൂപ്രണ്ടന്റ് കാരെൻ ഗോന്യൂ എന്നിവരായിരിക്കും പ്രഖ്യാപനം
ന‌ടത്തുക. ടൊറന്റോ പോലീസ് ആസ്ഥാനത്ത് വച്ചാണ്‌ പ്രഖ്യാപനം. കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങളോ, കേസുകൾ നടന്ന കാലയളവോ, പുരോഗതിയുടെ കൃത്യമായ സ്വഭാവമോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ്‌ ഇതുവരെ നൽകിയിട്ടില്ല. വാർത്താസമ്മേളനത്തിൽ കേസുകളുടെ വിശദാംശങ്ങളും അറസ്റ്റുകളോ മറ്റ് നിയമനടപടികളോ സംബന്ധിച്ച വിവരങ്ങളും വെളിപ്പെടുത്തിയേക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!