Thursday, December 11, 2025

‘വ്യത്തികെട്ട രാജ്യങ്ങളില്‍നിന്ന് ആരും യുഎസിലേക്ക് വരണ്ട’: ആഫ്രിക്കയ്ക്കെതിരെ അധിക്ഷേപവുമായി വീണ്ടും ട്രംപ്

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റത്തെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചു. സൊമാലിയന്‍ കുടിയേറ്റക്കാര്‍ക്കെതിരെ ചൊവ്വാഴ്ച പെന്‍സില്‍വേനിയയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പുതിയ വംശീയ അധിക്ഷേപം.

വ്യത്തികെട്ടത്, അറപ്പു തോന്നിക്കുന്നത്, കുറ്റകൃത്യങ്ങള്‍ നിറഞ്ഞത് തുടങ്ങിയ അധിക്ഷേപങ്ങളാണു സൊമാലിയയ്ക്ക് എതിരെ നടത്തിയത്. ഈസമയം ജനക്കൂട്ടത്തില്‍ നിന്ന് 2018 ല്‍ ട്രംപ് ഉപയോഗിച്ചെന്നു പറയുന്ന അസഭ്യപദം ഒരാള്‍ വിളിച്ചുപറഞ്ഞപ്പോഴാണ് അതു സത്യമാണെന്നു ട്രംപ് വ്യക്തമാക്കിയത്.

2018 ല്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായുളള യോഗത്തിനിടെ ഹെയ്റ്റി അടക്കം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അസഭ്യപദ പ്രയോഗം നടത്തിയെന്നതും ട്രംപ് സമ്മതിച്ചു. വംശീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു യുഎസ് അന്ന് അവകാശപ്പെട്ടിരുന്നത്. അഫ്ഗാനിസ്ഥാന്‍, ഹെയ്റ്റി, സൊമാലിയ തുടങ്ങിയ മൂന്നാംലോക രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം പൂര്‍ണമായി വിലക്കിയെന്നു ട്രംപ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!