എഡ്മിന്റൻ: ആൽബർട്ട സർക്കാരും കാനഡ സർക്കാരും ചേർന്ന് ശിശുപരിപാലന കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി റിപ്പോർട്ട്. 2027 മാർച്ച് 31 വരെയാണ് നീട്ടിയത്. ഇത് വഴി ആൽബർട്ടയിലെ കുടുംബങ്ങൾക്ക് ഒരു കുട്ടിക്ക് പ്രതിവർഷം ഏകദേശം 11,000 ഡോളർ ലാഭിക്കാൻ സാധിക്കും. കൂടാതെ, 117 കോടി ഡോളറിലധികം ഈ മേഖലയിൽ ചെലവഴിക്കുമെന്ന് ആൽബർട്ട സർക്കാർ അറിയിച്ചു. കിന്റർഗാർട്ടൻ പ്രായത്തിലുള്ള കുട്ടികൾക്ക് ഡേകെയർ ഫീസ് പ്രതിദിനം 15 ഡോളർ ആയി തന്നെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി.
ഈ കരാറിന്റെ ഭാഗമായി ശിശുപരിപാലന കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുമെന്ന് സർക്കാർ അറിയിച്ചു. ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്ക് 5,000 പുതിയ ശിശുപരിപാലന കേന്ദ്രങ്ങൾ അനുവദിക്കാനുള്ള പരിധി നീക്കം ചെയ്തു. അതുപോലെ, 14,500 ഫാമിലി ഡേ ഹോമുകൾക്ക് കൂടുതൽ സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള പരിധിയും ഒഴിവാക്കി.

കേന്ദ്രങ്ങളിൽ പ്രവേശനം കുറവാണെന്നും കുറഞ്ഞ വരുമാനക്കാർക്ക് ലഭിച്ചിരുന്ന സബ്‌സിഡി നഷ്ടമായത് വലിയ തിരിച്ചടിയാണെന്നും അസോസിയേഷൻ ചെയർ ക്രിസ്റ്റൽ ചർച്ചർ പറഞ്ഞു. എങ്കിലും കൂടുതൽ നിർദ്ദേശങ്ങൾ പരിഗണിക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡിമിട്രിയോസ് നിക്കോളൈഡ്സ് അറിയിച്ചു.
