Saturday, December 13, 2025

മൈക്രോസോഫ്റ്റിന് ഇസ്രായേൽ സൈന്യവുമായി അടുത്ത ബന്ധം; ടെക് ഭീമനെതിരെ മനുഷ്യാവകാശസംഘടനകൾ

ന്യൂയോർക്ക്‌: ഇസ്രായേൽ ഗാസയിൽ നടത്തിയ വംശഹത്യയിൽ മൈക്രോസോഫ്റ്റിന് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി മനുഷ്യാവകാശസംഘടനകൾ. ഗസ്സയിൽ ഉപയോഗിക്കുമെന്നത് അറിഞ്ഞുകൊണ്ടു തന്നെ, ഇസ്രായേൽ സൈന്യത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിലൂടെ യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവയെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി ആരോപിച്ചാണ്‌ നിയമപോരാട്ടം. സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്സ്, ആവാസ്, ഗ്ലാൻ (ഗ്ലോബൽ ലീഗൽ ആക്ഷൻ നെറ്റ്‌വർക്ക്), യൂറോപ്യൻ ലീഗൽ സപ്പോർട്ട് സെന്റർ എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകൾ ഡിസംബർ 2ന് നൽകിയ കത്തിൽ, അന്താരാഷ്ട്ര-ആഭ്യന്തര നിയമപ്രകാരം സിവിൽ-ക്രിമിനൽ ബാധ്യതകൾക്ക് വിധേയരാകാനുള്ള സാധ്യതയെക്കുറിച്ച് മൈക്രോസോഫ്റ്റിനും അതിന്റെ മുതിർന്ന എക്സിക്യൂട്ടിവുകൾക്കും മുന്നറിയിപ്പ് നൽകി.

ഇസ്രായേൽ സൈന്യത്തിന് സാങ്കേതികവിദ്യയും സേവനങ്ങളും നൽകുന്നതിലൂടെ, ഇസ്രായേലിന്റെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ മൈക്രോസോഫ്റ്റ് നേരിട്ട് പങ്കെടുത്തെന്ന്‌ വിശ്വസിക്കാൻ ന്യായവും വിശ്വസനീയവുമായ ഒരു അടിസ്ഥാനമുണ്ട് എന്ന് നോട്ടീസിൽ പറയുന്നു. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ്ങും എ.​ഐ സേവനങ്ങളും ഇസ്രായേലിന്റെ ബഹുജന നിരീക്ഷണത്തിലും ഉപയോഗിച്ചതായും സൂചനയുണ്ട്‌. പലസ്തീനികളുടെ കൂട്ട നിരീക്ഷണത്തിന് ഉപയോഗിച്ച ഇസ്രായേലിന്റെ ‘യൂനിറ്റ് 8200’ന് മൈക്രോസോഫ്റ്റ് നടത്തിയ പ്രവർത്തനവും ഏറെ ഞെട്ടിപ്പിക്കുന്നു. മൈക്രോസോഫ്റ്റ് എൻജിനീയർമാർ 11,500 ടെറാബൈറ്റിലധികം തടഞ്ഞ പലസ്തീൻ ഫോൺകോളുകളും ഡാറ്റയും സംഭരിക്കാൻ ഉപയോഗിക്കുന്ന ഒരു ഇഷ്ടാനുസൃത ‘ക്ലൗഡ് പ്ലാറ്റ്‌ഫോം’ നിർമിച്ചു നൽകുകയായിരുന്നു എന്നും ആരോപണമുയർന്നിട്ടുണ്ട്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!