ടൊറന്റോ: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ വാരാന്ത്യത്തിൽ നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിൽ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന് ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ (ടിടിസി). ഓസ്‌ഗുഡ്, കോളേജ് സ്റ്റേഷനുകൾക്കിടയിലുള്ള ലൈൻ 1-ൽ (യോങ്/യൂണിവേഴ്സിറ്റി) ശനിയാഴ്ചയും ഞായറാഴ്ചയും ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സർവീസ് ഉണ്ടാകില്ല. പകരം ഷട്ടിൽ ബസുകൾ സർവീസ് നടത്തും.
ലൈൻ 2 (ബ്ലൂർ-ഡാൻഫോർത്ത്): ഒസ്സിങ്ടൺ, സെന്റ് ജോർജ് സ്റ്റേഷനുകൾക്കിടയിലും സബ്‌വേ സർവീസ് നിർത്തിവച്ചിരിക്കുന്നു. തിങ്കളാഴ്ച രാവിലെ 6 മണിക്ക് രണ്ട് ലൈനുകളിലും പതിവ് സബ്‌വേ സർവീസ് പുനരാരംഭിക്കുമെന്ന് ടിടിസി അറിയിച്ചു.

100 വർഷത്തിലേറെ പഴക്കമുള്ള എറ്റോബിക്കോ ക്രീക്ക് പാലം മാറ്റിസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനാൽ, ഈ വാരാന്ത്യത്തിൽ ലേക് ഷോർ വെസ്റ്റ് ലൈനിൽ ഗോ ട്രെയിൻ സർവീസ് ഉണ്ടാകില്ല. പോർട്ട് ക്രെഡിറ്റ്, എക്സിബിഷൻ ഗോ സ്റ്റേഷനുകൾക്കിടയിലും GO ട്രെയിനുകൾ ഓടില്ല. എന്നിരുന്നാലും, എക്‌സിബിഷൻ ഗോയ്ക്കും യൂണിയൻ സ്റ്റേഷനും ഇടയിൽ പ്രത്യേക ട്രെയിനുകൾ ഓടും. തിങ്കളാഴ്ച രാവിലെ മുതൽ ഈ പാതയിലൂടെയുള്ള പതിവ് ട്രെയിൻ സർവീസ് പുനരാരംഭിക്കും.
