Saturday, September 19, 2026

കാനഡയിലെ യുവതലമുറ കടക്കെണിയിൽ; ‘Buy Now Pay Later’ പദ്ധതികൾ സാമ്പത്തിക ഭീഷണി ഉയർത്തുന്നു

ടൊറന്റോ: കാനഡയിലെ 35 വയസ്സിന് താഴെയുള്ളവർക്കിടയിൽ കടബാധ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം രാജ്യത്തെ യുവജനങ്ങളിൽ റെക്കോർഡ് എണ്ണം പേരാണ് കടത്തിൽനിന്ന് കരകയറനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സമീപിച്ചത്. Buy Now, Pay Later (BNPL) പോലുള്ള ധനകാര്യ പദ്ധതികളുടെ വ്യാപനം ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ വർഷം ചരിത്രത്തിൽ ആദ്യമായി 18 നും 34 നും ഇടയിൽ പ്രായമുള്ള ഏറ്റവും കൂടുതൽ പേർ സഹായത്തിനായി എത്തിച്ചേർന്നതായി കാനഡയിലെ ഒരു പ്രമുഖ സ്ഥാപനമായ ദി ക്രെഡിറ്റ് കൗൺസിലിങ് സൊസൈറ്റി പറയുന്നു. കാൽഗറി ഓഫീസിൽ മാത്രം, ക്ലയിൻ്റുകളിൽ നാലിലൊന്നിനടുത്ത് ഈ പ്രായപരിധിയിൽ ഉള്ളവരായിരുന്നു. വിദ്യാർത്ഥി വായ്പകൾ, ആദ്യമായി കൈകാര്യം ചെയ്യുന്ന ക്രെഡിറ്റ് കാർഡ് ബാധ്യതകൾ, സാവധാനം മാത്രം വർധിക്കുന്ന വരുമാനത്തിന് വിപരീതമായി കുതിച്ചുയരുന്ന ജീവിതച്ചെലവ് എന്നിവയാണ് യുവജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. പലരും തങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നില്ലല്ലോ എന്നോർത്ത് കടുത്ത നിരാശയിലാണ്.

BNPL പ്ലാനുകളുടെ ലഭ്യതയാണ് യുവതലമുറയുടെ കടബാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകമായി വിദഗ്ധർ വിലയിരുത്തുന്നത്. ക്ലർണ (Klarna), അഫേം (Affirm), പേപാൽ (PayPal) തുടങ്ങിയ BNPL സേവനങ്ങൾ ഇപ്പോൾ കാനഡയിലെ ഉപഭോക്താക്കൾക്ക് ഓൺലൈൻ ഷോപ്പിംഗിൽ വ്യാപകമായി ലഭ്യമാണ്. ക്രെഡിറ്റ് കാർഡ് എടുക്കുന്നതിനേക്കാൾ എളുപ്പത്തിൽ സാധനങ്ങൾ തവണകളായി വാങ്ങാൻ ഇത് അവസരം നൽകുന്നു. പല ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ചെറിയ തുകകളുടെ പേയ്മെന്റുകൾ ഒരിടത്ത് കേന്ദ്രീകരിക്കാത്തതിനാൽ മൊത്തം ബാധ്യതയുടെ വലുപ്പം മനസ്സിലാക്കാനും, ഇവ കൈകാര്യം ചെയ്യാനും യുവജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉപഭോക്തൃ വായ്പകളുടെ വർധന സമ്പദ്‌വ്യവസ്ഥയിലെ തകർച്ചയുടെ ‘മുന്നറിയിപ്പ് സൂചന’ നൽകുന്നതായും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!