മൺട്രിയോൾ : സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം (PSTQ) വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 1,870 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി കെബെക്ക്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡിസംബർ 4 ന് PSTQ വഴി നറുക്കെടുപ്പ് നടന്നത്. സ്ട്രീം 1: ഹൈലി ക്വാളിഫൈഡ് ആൻഡ് സ്പെഷ്യലൈസ്ഡ് സ്‌കിൽഡ്, സ്ട്രീം 2: ഇന്‍റർമീഡിയറ്റ്, മാനുവൽ സ്‌കിൽസ്, സ്ട്രീം 3: റെഗുലേറ്റഡ് പ്രൊഫഷണൽസ്, സ്ട്രീം 4: എക്സെപ്ഷണൽ ടാലൻ്റ് എന്നീ നാല് സ്ട്രീമുകളിലൂടെയാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.

PSTQ യുടെ സ്ട്രീം 1 ഹൈലി ക്വാളിഫൈഡ് ആൻഡ് സ്പെഷ്യലൈസ്ഡ് സ്‌കിൽഡ് വഴി ആകെ 605 പേർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. PSTQ യുടെ സ്ട്രീം 2 വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ പ്രവിശ്യ 604 പേർക്കും PSTQ യുടെ റെഗുലേറ്റഡ് പ്രൊഫഷണൽസ് സ്ട്രീമിലൂടെ 649 പേർക്കും പ്രവിശ്യാ ഇമിഗ്രേഷൻ, ഫ്രാൻസൈസേഷൻ, ഇന്‍റഗ്രേറ്റഡ് വകുപ്പ് ഇൻവിറ്റേഷൻ നൽകി. കൂടാതെ PSTQ യുടെ എക്സെപ്ഷണൽ ടാലൻ്റ് സ്ട്രീമിലൂടെ 12 പേർക്കും ഇൻവിറ്റേഷൻ ലഭിച്ചു.
