എഡ്മിന്‍റൻ : ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന്‍റെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (യുസിപി)സർക്കാരിന് കുരുക്ക് മുറുകുന്നു. റീകോൾ ഹർജി നേരിട്ട് നീതിന്യായ മന്ത്രി മിക്കി അമേരി. യുസിപി ബാക്ക്ബെഞ്ചർ ജാക്കി ആംസ്ട്രോങ്-ഹോമിനിയുക്ക്, മിക്കി അമേരി എന്നിവർക്കെതിരെ ബുധനാഴ്ച റീകോൾ ഹർജി പുറപ്പെടുവിച്ചതായി ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു. ഇതോടെ നിലവിൽ 22 യുസിപി നിയമസഭാ അംഗങ്ങൾക്ക് തങ്ങളുടെ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

കാൽഗറി-ക്രോസിനെ പ്രതിനിധീകരിക്കുന്ന അമേരിക്കെതിരെ സീഡ് ടോകാലിക് ആണ് ഹർജി സമർപ്പിച്ചത്. ഒരു പ്രതിനിധി എന്ന നിലയിൽ മന്ത്രി തന്റെ സമൂഹത്തോട് പ്രതികരിക്കുന്നില്ലെന്നും തന്റെ പ്രവിശ്യാ അധികാരം നിലനിർത്തുന്നതിൽ പരാജയപ്പെട്ടുവെന്നും ടോകാലിക് തന്റെ ഹർജിയിൽ ആരോപിച്ചു. അതേസമയം, ഇലക്ഷൻസ് ആൽബർട്ടയ്ക്ക് നൽകിയ ഔപചാരിക പ്രതികരണത്തിൽ, അമേരി ഈ ആരോപണത്തെ തള്ളിക്കളഞ്ഞു. കൂടാതെ റീകോൾ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും അമേരി വ്യക്തമാക്കി.
