വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയ്ക്ക് പ്രവിശ്യാ നാമനിർദ്ദേശത്തിനായി 960 നോമിനേഷനുകൾ കൂടി അനുവദിച്ച് ഫെഡറൽ സർക്കാർ. ഇതോടെ ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്‍റെ (BC PNP-കളുടെ) മൊത്തം നോമിനേഷൻ വിഹിതം 6,214 ആയി ഉയർന്നു. അധികമായി ലഭിച്ച നോമിനേഷനുകളിൽ ഒരു ഭാഗം വെയ്റ്റ്‌ലിസ്റ്റ് ചെയ്ത ഇന്‍റർനാഷണൽ പോസ്റ്റ്-ഗ്രാജുവേറ്റ് (IPG) അപേക്ഷകൾക്കായി ഉപയോഗിക്കും.

പ്രവിശ്യയുടെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹെൽത്ത് കെയർ പ്രൊഫഷണൽസ്, ഓൻ്റർപ്രണർ, ഹൈ ഇക്കണോമിക്ക് ഇമ്പാക്ട് ക്യാൻഡിഡേറ്റ് എന്നിവരെ പരിഗണിക്കാൻ ബ്രിട്ടിഷ് കൊളംബിയ സർക്കാർ പദ്ധതിയിടുന്നു. കൂടാതെ വർഷാവസാനത്തോടെ പ്രവിശ്യ പൂർണ്ണ നാമനിർദ്ദേശ വിഹിതം ഉപയോഗിക്കുമെന്നും ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ബിസി പിഎൻപിയുടെ മിക്ക നറുക്കെടുപ്പുകളും സ്‌കിൽസ് ഇമിഗ്രേഷൻ വിഭാഗത്തിലൂടെ നൽകിയിട്ടുണ്ടെങ്കിലും, സംരംഭകരെ ലക്ഷ്യമിട്ട് കൂടുതൽ നറുക്കെടുപ്പുകളും നടന്നിട്ടുണ്ട്. ഓൻ്റർപ്രണർ ഇമിഗ്രേഷൻ വിഭാഗത്തിലെ രണ്ടു സ്ട്രീമുകളിലൂടെ 14 നറുക്കെടുപ്പുകളാണ് നടത്തിയത്.
