കാൽഗറി: നഗരത്തിൽ ശക്തമായ കൊടുങ്കാറ്റും മഞ്ഞുവീഴ്ച്ചയും തുടരുന്നതിനാല്‍ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാൽഗറി പൊലീസ്. മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം ശക്തമായ കാറ്റ് വീശുന്നതോടെ വിസിബിലിറ്റി കുറയുകയും യാത്ര ദുഷ്കരമാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനോടകം തന്നെ നിരവധി കൂട്ടിയിടികൾ ഉണ്ടായതായും റോഡുകൾ അടച്ചിട്ടതായും പൊലീസ് പറയുന്നു.

ഒന്നിലധികം കൂട്ടിയിടികളെ തുടർന്ന് കാൽഗറിക്കും എയർഡ്രിക്കും ഇടയിലുള്ള QEII ഹൈവേ (ഹൈവേ 2) നിലവിൽ ഇരു ദിശകളിലേക്കും അടച്ചിട്ടിരിക്കുകയാണ്. ഡ്രൈവർമാർ കാലാവസ്ഥയ്ക്ക് അനുസൃതമായി വാഹനമോടിക്കണമെന്നും ലൈറ്റുകൾ ഓണാക്കുകയും വേഗത കുറയ്ക്കുകയും സുരക്ഷിതമായ അകലം പാലിക്കണമെന്നും കാൽഗറി പൊലീസ് നിർദ്ദേശിച്ചു.
