ഓട്ടവ : കാനഡയിലെ ജനസംഖ്യാ വളർച്ച മൂന്നാം പാദത്തിൽ 0.2 ശതമാനംകുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്.ഫെഡറൽ കണക്കുകൾ പ്രകാരം ജൂലൈ മുതൽ ഒക്ടോബർ വരെ ഏകദേശം 76,000 ആളുകളുടെ കുറവ് രേഖപ്പെടുത്തി. ഒക്ടോബർ 1 ലെ കണക്കനുസരിച്ച് കാനഡയുടെ ജനസംഖ്യ 41,575,585 ആയി കണക്കാക്കപ്പെടുന്നു. 2024-ൽ ഫെഡറൽ സർക്കാർ നടപ്പാക്കിയ താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, കുറഞ്ഞ വേതനത്തിലുള്ള തൊഴിലാളികളുടെ നിയമനം നിയന്ത്രിക്കുക, സ്റ്റഡി പെർമിറ്റ് അനുവദിക്കുന്നത് കുറയ്ക്കുക തുടങ്ങിയ ഇമ്മിഗ്രേഷൻ നയത്തിലെ കർശന നിയന്ത്രണങ്ങളാണ് ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യാ ഇടിവിന് കാരണമായത്.

മൂന്നാം പാദത്തിൽ കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം 176,479 ആയി കുറഞ്ഞതോടെയാണ് മൊത്തത്തിലുള്ള കുറവ് ഉണ്ടായത്.കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയ ആദ്യത്തെ പാദവാർഷിക ഇടിവാണിത്.
