എഡ്മിന്‍റൻ : നഗരത്തിൽ ഇന്ന് രാവിലെ മുതൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. വൈകുന്നേരത്തോടെ നഗരത്തിലുടനീളം ഏകദേശം 15 മുതൽ 30 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം.

പുലർച്ചെ ആരംഭിക്കുന്ന കനത്ത മഞ്ഞുവീഴ്ച രാവിലെയുള്ള യാത്രയെ സാരമായി ബാധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഞ്ഞുവീഴ്ച ഉച്ചയോടെ ശമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബുധനാഴ്ച രാവിലെ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ ചൊവ്വാഴ്ച വൈകുന്നേരം എഡ്മിന്‍റനിൽ യെല്ലോ ലെവൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
