ഹാലിഫാക്സ്: നോവസ്കോഷയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളിയാഴ്ച കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി എൻവയൺമെന്റ് കാനഡ. വെള്ളിയാഴ്ച ഹാലിഫാക്സിൽ താപനില 11 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രവചിക്കപ്പെടുന്നു.
വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച ഉച്ചവരെ പ്രവിശ്യയിൽ 25 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ ലഭിക്കാൻ സാധ്യതയുള്ളതായും മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

വെള്ളിയാഴ്ച രാത്രി ഏറ്റവും മോശം കാലാവസ്ഥയായിരിക്കുമെന്നും ശക്തമായ മഴ, ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ അലിസ്റ്റർ ആൽഡേഴ്‌സ് പറഞ്ഞു. അതേസമയം, മഴയും മഞ്ഞ് ഉരുകുന്നതും കൂടിച്ചേർന്ന് നീരൊഴുക്ക് ഉണ്ടാകുമെന്നും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷകൻ മുന്നറിയിപ്പ് നൽകി.
