വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ ലോവർ മെയിൻലാൻഡിൽ ബുധനാഴ്ച രാവിലെ വീശിയടിച്ച കൊടുങ്കാറ്റിലും മഴയിലും ലക്ഷക്കണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി. മരങ്ങൾ തിങ്ങിനിറഞ്ഞ റെസിഡൻഷ്യൽ ഏരിയകളിലാണ് കൊടുങ്കാറ്റിന്റെ ആഘാതം കൂടുതലായി അനുഭവപ്പെട്ടതെന്ന് ബിസി ഹൈഡ്രോ റിപ്പോർട്ട് ചെയ്തു. അതേസമയം അബോട്ട്സ്ഫോർഡ്, ബർണബി, കോക്വിറ്റ്‌ലം, പോർട്ട് കോക്വിറ്റ്‌ലം, ന്യൂ വെസ്റ്റ്മിൻസ്റ്റർ, പോർട്ട് മൂഡി, പിറ്റ് മെഡോസ്, മേപ്പിൾ റിഡ്ജ്, സറേ, റിച്ച്മണ്ട്, ലാംഗ്ലി, ഡെൽറ്റ, നോർത്ത്, വെസ്റ്റ് വൻകൂവർ, വൻകൂവർ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം പതുക്കെ പുനഃസ്ഥാപിക്കപ്പെട്ടുവരികയാണ്.

വൈദ്യുതി തടസ്സം ഏറ്റവും കൂടുതൽ ബാധിച്ച കമ്മ്യൂണിറ്റികൾ
സറേ: വൈദ്യുതിയില്ലാതെ 18,4000 ഉപഭോക്താക്കൾ
വൻകൂവർ: വൈദ്യുതിയില്ലാതെ 11,200 ഉപഭോക്താക്കൾ
പോർട്ട് കോക്വിറ്റ്‌ലാം: വൈദ്യുതിയില്ലാതെ 12,500 ഉപഭോക്താക്കൾ
ബർണബി: വൈദ്യുതിയില്ലാതെ 11,700 ഉപഭോക്താക്കൾ
മേപ്പിൾ റിഡ്ജ്: വൈദ്യുതിയില്ലാതെ 11,200 ഉപഭോക്താക്കൾ
നോർത്ത് വൻകൂവർ: വൈദ്യുതിയില്ലാതെ 10,000 ഉപഭോക്താക്കൾ
