ഓട്ടവ: താരിഫ് ലഘൂകരിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വ്യാപാര ചർച്ചകൾ പുനഃരാരംഭിക്കാൻ കാനഡ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. പാർലമെന്റ് ഹില്ലിൽ ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിനൊപ്പം വേദി പങ്കിട്ട കാർണി, ഈ വാരാന്ത്യത്തിൽ ട്രംപ് ചർച്ചകളിൽ ഏർപ്പെടാൻ തയാറാണെങ്കിൽ കാനഡ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യാപാര ചർച്ചകൾ നിലവിൽ അവസാനിച്ച സാഹചര്യത്തിൽ, 2026 ൽ ആരംഭിക്കുന്ന കാനഡ-യുഎസ്-മെക്സിക്കോ കരാർ (CUSMA) അവലോകന പ്രക്രിയയിലേക്ക് ചർച്ചകൾ നീങ്ങുമെന്ന് ഫെഡറൽ സർക്കാർ പ്രതീക്ഷിക്കുന്നുവെന്ന് കാർണി വ്യക്തമാക്കി. സമയപരിധി കണക്കിലെടുക്കുമ്പോൾ, ഒരു മേഖലാ കരാർ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും, ചർച്ചകൾ ആരംഭിക്കാൻ അമേരിക്ക തയാറാണെങ്കിൽ കാനഡയും തയാറാണ് കാർണി പറഞ്ഞു. ഒൻ്റാരിയോ സർക്കാരിന്‍റെ താരിഫ് വിരുദ്ധ പരസ്യം കാരണം കഴിഞ്ഞ മാസം കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ചതായി ട്രംപ് അറിയിച്ചിരുന്നു.
