ഓട്ടവ: വെള്ളിയാഴ്ച ഓട്ടവയിൽ 10 മുതൽ 20 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കാമെന്ന് എൻവയൺമെന്റ് കാനഡ.കൂടാതെ താപനില അതിവേഗം കുറയുകയും പെട്ടെന്ന് മഞ്ഞുവീഴ്ചയുണ്ടാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. താപനില കുറയുന്നതിനൊപ്പം മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

വെള്ളിയാഴ്ച ഉയർന്ന താപനില 7 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഇത് ഡിസംബറിലെ പരമാവധി താപനില മൈനസ് 4 ഡിഗ്രി സെൽഷ്യസിനേക്കാൾ വളരെ കൂടുതലാണ്. വാരാന്ത്യത്തിൽ താപനിലയിൽ അതിവേഗം ഇടിവ് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച രാത്രിയിലെ താപനില മൈനസ് 11 ഡിഗ്രി സെൽഷ്യസിനോട് അടുക്കും. ഞായറാഴ്ച രാത്രിയിൽ മൈനസ് 14 ഡിഗ്രി സെൽഷ്യസുമാ യിരിക്കും.
