കാലിഫോർണിയ : മദ്യപിച്ച് ബോധരഹിതയായ യാത്രക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ റൈഡ് ഷെയർ ഡ്രൈവർ അറസ്റ്റിലായി. യുഎസിൽ ഇന്ത്യൻ വംശജരായ ഡ്രൈവർമാർക്കെതിരേ തുടർച്ചയായി ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഇന്ത്യൻ വംശജൻ സിമ്രാൻജിത് സിങ് സെഖോൺ അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തന്‍റെ വാഹനത്തിൽ യുവതിയുടെ യാത്ര പൂർത്തിയായതായി ഓൺലൈൻ ആപ്പിൽ രേഖപ്പെടുത്തിയ സിമ്രാൻജിത് സിങ് യുവതിയെ മറ്റൊരു നഗരത്തിൽ എത്തിച്ചു. തുടർന്ന് മദ്യപിച്ച് ബോധരഹിതയായ യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. നവംബറിൽ സിമ്രാൻജിതിനെതിരെ അന്വേഷണം ആരംഭിച്ചു. ഡിസംബർ 15-ന് സെഖോണിനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. സിമ്രാൻജിത് ഇത്തരത്തിൽ നേരത്തേയും കുറ്റം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
