Thursday, December 18, 2025

ജോലിക്ക് അപേക്ഷിക്കും മുമ്പേ കൃത്യമായി ശമ്പളം അറിയാം; ഒന്റാരിയോയിൽ പുതിയ ശമ്പള സുതാര്യത നിയമം വരുന്നു

ടൊറൻ്റോ: ഒന്റാരിയോയിലെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന പുതിയ ശമ്പള സുതാര്യത നിയമങ്ങൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം, 25-ലധികം ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളും തങ്ങൾ പരസ്യം ചെയ്യുന്ന തൊഴിലവസരങ്ങൾക്കൊപ്പം ശമ്പള പരിധിയും നിർബന്ധമായും വെളിപ്പെടുത്തണം. ബ്രിട്ടീഷ് കൊളംബിയ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ പ്രവിശ്യകൾക്ക് പിന്നാലെയാണ് ഒന്റാരിയോയും ഈ സുപ്രധാന നീക്കവുമായി മുന്നോട്ടു വന്നത്‌. ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് തന്നെ ശമ്പളത്തെക്കുറിച്ച് വ്യക്തമായ ധാരണ നൽകാനും ലിംഗപരമായോ വംശീയമായോ ഉള്ള ശമ്പള വ്യത്യാസങ്ങൾ ഇല്ലാതാക്കാനും ഈ നിയമം സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തൊഴിൽ പരസ്യങ്ങളിൽ നൽകുന്ന ശമ്പള പരിധിയിലെ വ്യത്യാസം 50,000 ഡോളറിൽ കൂടാൻ പാടില്ല (2,00,000 ഡോളറിന് മുകളിൽ ശമ്പളമുള്ള ജോലികൾക്ക് ഇതിൽ ഇളവുണ്ട്) എന്ന്‌ വ്യക്തമായ നിർദ്ദേശമുണ്ട്‌. ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനോ സ്ക്രീനിംഗ് നടത്തുന്നതിനോ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് പരസ്യത്തിൽ വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട്‌ ‘ഇൻഡീഡ്’നടത്തിയ സർവേ പ്രകാരം 73 ശതമാനം ആളുകളും ശമ്പള പരിധി കൃത്യമായി പറയുന്ന ജോലികൾക്ക് അപേക്ഷിക്കാനാണ്‌ താത്‌പര്യപ്പെടുന്നത്‌. ഈ നിയമം വരുന്നതോടെ കമ്പനികൾ തങ്ങളുടെ ശമ്പള നയങ്ങൾ പരിഷ്കരിക്കേണ്ടി വരും. ശമ്പളത്തിലെ വിവേചനം കുറയ്ക്കുക എന്നതാണ് നിയമത്തിൻ്റെ പ്രധാനലക്ഷ്യം. പുരുഷന്മാർ ഒരു ഡോളർ സമ്പാദിക്കുമ്പോൾ സ്ത്രീകൾ ശരാശരി 87 സെന്റ് മാത്രമാണ് സമ്പാദിക്കുന്നത്. അതേ പോലെ വംശീയ വ്യത്യാസത്തിൽ 10% മുതൽ 15% വരെ കുറഞ്ഞ ശമ്പളമാണ് കൈപ്പറ്റുന്നവരുമുണ്ട്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!