നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയും അധിക്ഷേപിച്ചും സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതി മാര്‍ട്ടിനെതിരെ പോലീസ് കേസെടുത്തു. അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സൈബര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന മാര്‍ട്ടിന്‍, താന്‍ ജാമ്യത്തിലിരുന്ന സമയത്ത് ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിട്ടതെന്നാണ് പ്രാഥമിക നിഗമനം. വീഡിയോയില്‍ അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ പങ്കുവെക്കുകയും മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്തതിനെതിരെ കടുത്ത നടപടി വേണമെന്ന് അതിജീവിത ഡിഐജി ഹരിശങ്കറിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പരാതിക്കൊപ്പം അധിക്ഷേപകരമായ ഉള്ളടക്കമുള്ള 24 വീഡിയോ ലിങ്കുകളും അവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. മാര്‍ട്ടിന്റെ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടി വേണമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം വീഡിയോകള്‍ പങ്കുവെച്ചവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്. പങ്കുവെച്ചവര്‍ക്കെതിരെയും ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് പോലീസ് തീരുമാനം.
നേരത്തെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് അതിജീവിത പരാതിപ്പെട്ടിരുന്നു. ഇതില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് പോലീസ് നടപടികള്‍ വേഗത്തിലാക്കിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വിചാരണാ കോടതി ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിവാദ വീഡിയോ പ്രചരിച്ചത്. കേസിലെ ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍
